കത്തിഡ്രൽ കെ.സി.വൈ.എമ്മിന്‍റെ ആഭിമുഖ്യത്തിൽ കേശദാനം മഹാദാനം, 125 ഓളം പേർ മുടി ദാനം ചെയ്തു


ഇരിങ്ങാലക്കുട :
കത്തിഡ്രൽ കെ.സി.വൈ.എമ്മിന്‍റെ ആഭിമുഖ്യത്തിൽ കേശദാനം മഹാദാനം എന്ന പരിപാടി സിനിമാ താരം സാജു നവോദയ (പാഷാണം ഷാജി) ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഡോ. ആൻറു ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷൻ സിനിയർ സി.പി ഒ അപർണ്ണ ലവകുമാറിനെ ആദരിച്ചു. കെ.സി വൈ.എം വർക്കിങ്ങ് ഡയറക്ടർ ഫാ. ഫെബിൻ കൊടിയൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, കെ.സി വൈ എം പ്രസിഡന്റ് അരീന ഷാജു, കൺവീനർ സെറ്റലോൺ ലോറൻസ് , അൻവിൻ ആനിമേറ്റർ വൽസ ജോൺ കണ്ടംകുളത്തി, ഫാ. ജെയ്സൺ മുണ്ടൻ, മണി സോജോ എന്നിവർ സംസാരിച്ചു. 125 ഓളം പേർ മുടി ദാനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top