കേന്ദ്ര നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് യുവജന സായാഹ്ന ധർണ്ണ നടത്തി


കാട്ടൂർ :
ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിച്ച് സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കന്നതിനെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ എ.ഐ.വൈ.എഫ് യുവജന സായാഹ്ന ധർണ്ണ നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി.കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് പി എസ് കൃഷ്ണകുമാർ, സഹഭാരവാഹികളായ കെ പി കണ്ണൻ, പി ആർ അരുൺ എന്നിവർ നേതൃത്വം. യോഗത്തിന് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും ജോജോ തട്ടിൽ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top