ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: വനം വന്യജീവി വകുപ്പ് മന്ത്രി


ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ഭാരവാഹികൾ ആണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളിൽ അതിനുള്ള നടപടികൾ പൂർത്തീകരിക്കാത്തതിനാൽ രജിസ്‌ട്രേഷന് സഹായകമായ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലും ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിങ് സമിതി രൂപീകരിക്കും. ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ ഡോക്ടർ, ആന ഉടമ പ്രതിനികൾ, പാപ്പാന്മാർ, ആന തൊഴിലാളികൾ എന്നിവർ ഈ സമിതിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top