കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ഏകദിന നിരാഹാര സത്യാഗ്രഹം ആൽത്തറയ്ക്കൽ


ഇരിങ്ങാലക്കുട :
കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ടി.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയര്‍പ്പിച്ച് ടി.ഡി.എഫ് ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആൽത്തറയ്ക്കൽ ഏകദിന നിരാഹാര സത്യാഗ്രഹം തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സോമൻ മുത്രത്തിക്കർ, എം എസ് അനിൽകുമാർ, ടി.വി ചാർളി, പി കെ അനിൽകുമാർ, എം മുരളി, ടി വി നോഹ്, ബിജു ആന്റണി, ജിജി കെ ജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ചീഫ് വിപ്പ് അഡ്വ.തോമാസ് ഉണ്ണിയാടൻ പങ്കെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top