പുതിയ ജി.എസ്.ടി സംവിധാനത്തെക്കുറിച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
വരുന്ന സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്ന പുതിയ ജി.എസ്.ടി സംവിധാനത്തെക്കുറിച്ച് സംസ്ഥാനതല സെമിനാർ കേരള ടാക്സ് പ്രാക്ടീഷണർസ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റും സംയുക്തമായി ഇരിങ്ങാലക്കുട വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. കേരള സോൾവെന്റ് എക്സ്ട്രാഷൻസ് ലിമിറ്റഡ് കമ്പനി സെക്രട്ടറി ആർ ശങ്കരനാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് എബിൻ മാത്യു വെള്ളാനിക്കാരൻ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സാമ്പത്തിക വിദഗ്ധൻ സോമൻ എൻ.എൽ. സെമിനാർ നയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top