പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് സംഗീത പരിപാടി ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ


ഇരിങ്ങാലക്കുട :
ചലചിത്ര ഗാന ആസ്വാദകരുടെ കൂട്ടായ്മയായ പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ 15-ാം തിയതി ഞായറാഴ്ച എസ്.എസ് ഹാളില്‍ വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുടയിലേയും പരിസരത്തേയും യുവ ഗായികാ ഗായകന്മാരുടെ സംഗീത വിരുന്നോടെ ഗാന സന്ധ്യ അരങ്ങേറും. തുടര്‍ന്ന് മീര ആര്‍ മേനോനും സംഘവും അവതരിപ്പിക്കുന്ന ചലചിത്ര ഗാന സന്ധ്യയും ഉണ്ടാകും. ഇതിന്‍റെ മുന്നോടിയായി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടാക്കുന്നതിനും ഗ്രൂപ്പ് വിപുലീകരിക്കുന്നതിനുമായി വൈകിട്ട് നാലു മണിക്കു ഹാളില്‍ പൊതുയോഗം നടക്കും. യോഗത്തിലും തുടര്‍ന്നു നടക്കുന്ന സംഗീത സന്ധ്യയിലും ആസ്വാദകരുടെ സാന്നിധ്യവും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top