കൊട്ടിലാക്കൽ വളപ്പിൽ നടന്നുവന്നിരുന്ന തിരുവാതിര മഹോത്സവ ആഘോഷം ഇനിമുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ മേൽനോട്ടത്തിൽ നടത്തും


ഇരിങ്ങാലക്കുട :
ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിരനാളിൽ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ജനുവരി 9 ന് സന്ധ്യക്ക് 6:30 ന് ഈ വർഷം മുതൽ ആദ്യമായി ദേവസ്വത്തിന്‍റെ  മേൽനോട്ടത്തിൽ സംഘടിപ്പിക്കും. ഭക്തജനങ്ങളുടെ താൽപര്യം മാനിച്ചു തിരുവാതിര നോയമ്പിനനുസരിച്ച ഭക്ഷണം, കളിക്കാർക്കും കൂടെ എത്തുന്നവർക്കും നൽകാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഭഗവൽ സന്നിധിയിൽ പാതിരാപ്പൂവ് ചൂടി പിരിഞ്ഞു പോവാൻ പാകത്തിനു തയ്യാർ ആക്കിയിട്ടുള്ള ഈ ആഘോഷവേളയിൽ പങ്കാളികളാവാൻ ഏവരുടെയും സഹകരണം ദേവസ്വം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ടീമുകളായി കളിക്കാൻ തയ്യാർ എടുത്തുവരുന്നവരുടെ സൗകര്യതിനായി വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അപേക്ഷകളുടെ രജിസ്ട്രേഷൻ നടത്തണമെന്നു തീരുമാനമായിട്ടുണ്ട്. ആദ്യമാദ്യം രജിസ്ട്രർ ചെയ്യുന്നവർക് മുൻഗണന ലഭിക്കും. 2020 ജനുവരി 5നു മുൻപ് പേരുകൾ റെജിസ്ട്രർ ചെയ്യാൻ 04802826631 7012235448 എന്ന നമ്പറുകളിൽ ബന്ധപ്പെടുക എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top