പൗരത്വ ബില്‍ : കോണത്തുകുന്നിൽ പ്രകടനവും, പ്രതിഷേധ സദസ്സും


കോണത്തുക്കുന്ന് :
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ബില്‍ പിന്‍വലിക്കുക, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്നിൽ പ്രകടനവും, പ്രതിഷേധ സദസ്സും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് വെെസ് പ്രസിഡണ്ട് ഇ.വി. സജീവ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷത വഹിച്ചു. കമാല്‍ കാട്ടകത്ത്, ധര്‍മ്മജന്‍ വില്ലാടത്ത്, എ.ചന്ദ്രന്‍, അനില്‍ മുല്ലശ്ശേരി, സി.കെ. റാഫി, വി. രാംദാസ്, മുസമ്മില്‍, എ.ആര്‍. രാംദാസ്, നസീമ നാസർ, റസിയ അബു, മണി മോഹന്‍ദാസ്, ആമിനാബി, സിമി കണ്ണദാസ്, കദീജ അലവി, എന്നിവര്‍ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top