ഗാന്ധി സ്മൃതിയും കുടുംബയോഗവും സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
മൻമോഹൻ സിങ്ങിന്‍റെ ഭരണകാലത്ത് ആദ്യമായി രണ്ടക്കത്തിലെത്തിയ ദേശീയ വളർച്ചാ നിരക്ക് നാലര ശതമാനത്തിലേക്ക് കൂപ്പുകുത്തിയതാണ് ബി.ജെ.പി. സർക്കാരിന്‍റെ കഴിഞ്ഞ അഞ്ചര വർഷത്തെ ഭരണ നേട്ടമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എം. പി. ജാക്സൺ. കോൺഗ്രസ്സ് 93-o ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയും കുടുംബയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും വെല്ലുവിളികൾ നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ ബി .ജെ.പി.സർക്കാർ നയിക്കുന്നത് എന്ന അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡണ്ട് മനോജ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലാറം ഡി സി സി സെക്രട്ടറിയുമായ സോണിയാ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, അഡ്വ. കെ.ആർ. അച്ചുതൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരേയും ചടങ്ങിൽ
ആദരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top