ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ജ്വാല തീർത്തു


ഇരിങ്ങാലക്കുട :
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുടയിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് പ്രതിഷേധ ജ്വാല സംഘടിച്ചു. പ്രതിഷേധയോഗം സി.പി.ഐ അസി. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.സി ബിജു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എസ് ബിനോയ് എന്നിവർ സംസാരിച്ചു. പി.ആർ അരുൺ, ശ്യാം പി.എസ്, പി എസ് മിഥുൻ, വിഷ്ണു ശങ്കർ, സിദ്ധി ദേവദാസ് , അഖിൽ, വി.ആർ അഭിജിത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു. ടി.വി വിബിൻ സ്വാഗതവും കെ പി കണ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top