പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കുക : സിപിഐ (എം) ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി


ഇരിങ്ങാലക്കുട :
പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഠാണാവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആൽതറക്കൽ അവസാനിച്ചു. സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top