പൗരത്വബിൽ കത്തിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം


ഇരിങ്ങാലക്കുട :
‘രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ല. പൗരത്വബിൽ പിൻവലിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൗരത്വബിൽ കത്തിക്കലും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം വി.എ. അനീഷ് പൗരത്വബിൽ കത്തിച്ചുകൊണ്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനു മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ട്രഷറർ ഐ.വി. സജിത്ത് സ്വാഗതവും ടി.വി. വിജീഷ് നന്ദിയും പറഞ്ഞു എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകർ, ബ്ലോക്ക് ജോയിൻ സെക്രട്ടറി വി.എച്ച്. വിജീഷ്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ അതീഷ് ഗോകുൽ, പി.എം. സനീഷ് സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.വി. വിനീഷ, ശരത് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top