സെന്‍റ്  ജോസഫ് സസ്യശാസ്ത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അന്തർദേശീയ സെമിനാർ


ഇരിങ്ങാലക്കുട :
സെന്‍റ്  ജോസഫ് കോളജിലെ ബോട്ടണി വിഭാഗവും കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്റും സംയുക്തമായി “പ്രോസ്പെക്ടസ് ഓഫ് ബയോസയൻസ് ഇൻഡസ്ട്രി” എന്ന പേരിലുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. ഇസബെല്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രഭു പി എം, ഐ.ക്യു.എ.സി വിഭാഗം കോര്‍ഡിനേറ്റര്‍ അസോസിയേറ്റ് പ്രൊഫസർ ഡോ. നൈജില്‍ ജോര്‍ജ്ജ്, ബോട്ടണി വിഭാഗം മേധാവി ഡോ. മീന തോമസ് ഇരിമ്പന്‍, അസോ. പ്രൊഫ. ഡോ. റോസ്ലിന്‍ അലക്സ് എന്നിവര്‍ സംസാരിച്ചു.

ഈ അദ്ധ്യയന വർഷം ഔദ്യോഗിക ജോലിയിൽ നിന്നും വിരമിക്കുന്ന കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെല്ലിനേയും ബോട്ടണി വിഭാഗം മേധാവി ഡോ. മീന തോമസ് ഇരിമ്പനേയും ചടങ്ങില്‍ ആദരിച്ചു. സെമിനാറില്‍ അവതരിപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ പ്രകാശനം ഇതോടനുബന്ധിച്ച് നടത്തി. ബ്രസീൽ, ഫിന്‍ലന്‍റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സെമിനാറില്‍ കക്ലാസുകള്‍ നയിക്കുന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ഗവേഷണ വിദ്യാർത്ഥികൾ പ്രബന്ധാവതരണം നടത്തുന്നുണ്ട്. ബോട്ടണി വിഭാഗത്തിന്‍റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top