ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് എംപ്ലോയ്മെന്‍റ്  സർവീസ് പ്രവർത്തനം ആരംഭിച്ചു, ഓൺലൈൻ സൗകര്യവും ലഭ്യം


ഇരിങ്ങാലക്കുട :
തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ കുടുംബശ്രീ അംഗങ്ങള്‍ – വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ വനിത തൊഴില്‍ സംരംഭമായ ഷീ സ്മാര്‍ട്ട് ഓഫീസിനു കീഴിലുള്ള മൂന്നാമത്തെ സംരംഭമായ ജനറൽ എംപ്ലോയ്മെന്‍റ്  സര്‍വ്വീസ് ഓഫീസ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്തവര്‍, മറ്റു തൊഴിലാളികള്‍ എന്നിങ്ങനെ നാനാ വിധത്തിലുള്ള ജോലി അന്വേഷകര്‍ക്കും, ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും സംഘത്തിലെ എംപ്ലോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് എംപ്ലോയ്മെന്‍റ് സർവീസ് സംഘം പ്രസിഡന്‍റ് പി.കെ. ഭാസി ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ഡയറക്ടര്‍ ഇബ്രാഹിം കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, സംഘം ഭരണസമിതി അംഗങ്ങളായ അജിത് കീരാത്ത്, ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി, പ്രീതി സുധീര്‍, അംബിക. എം.എ, ബഷീര്‍.എം.എ, ഷീസ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്‍റണി സ്വാഗതവും സംഘം സെക്രട്ടറി ഹില പി.എച്ച് നന്ദിയും പറഞ്ഞു.

ജോലി അന്വേഷകര്‍ക്കും ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും സംഘത്തിലെ എംപ്ലോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യാം. അതു വഴി ഒരു പരിധി വരെ തൊഴില്‍ ചൂഷണം തടയുന്നതിനും ഈ സൗകര്യം കൊണ്ട് സാധിക്കുന്നു. ആളെ ആവശ്യം വരുന്ന കമ്പനി, തൊഴില്‍ ശാലകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പെയിന്‍റര്‍മാര്‍, തെങ്ങ് കയറ്റം, ട്രാക്ടര്‍, ടില്ലര്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോംക്ലീനിങ്ങ്, കാറ്ററിങ്ങ് സര്‍വ്വീസ് എന്നിവക്ക് ഒരു ഫോണ്‍ കോളിലൂടെ ജോലിക്ക് ആളെ ലഭ്യമാണ്. വെബ്സൈറ്റിലൂടെയും ബുക്കുചെയ്യാനുള്ള സൗകര്യം ഉണ്ട് www.trand.in
ബന്ധപ്പെടേണ്‍ നമ്പര്‍ 9400679584, 04802820048

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top