റോട്ടോവൈറസ് വാക്സിൻ ഇനിമുതൽ സൗജന്യമായി സർക്കാർ ആശുപത്രിയിലും


ആനന്ദപുരം :
സ്വകാര്യ ആശുപത്രികളിൽ 900 രൂപ വരെ ചാർജ് ചെയ്തിരുന്ന നവജാത ശിശുക്കളിലുണ്ടാകുന്ന വയറിളക്കം തടയുന്ന 2.5 മില്ലി വാക്സിൻ റോട്ടോവൈറസ്‌ വാക്സിൻ ഇനിമുതൽ തികച്ചും സൗജന്യമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആനന്ദപുരം സി.എച്ച്.സിയിൽ ലഭ്യം. ബ്ലോക്ക് തല റോട്ടോവൈറസ് വാക്സിനേഷൻ ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ നിർവ്വഹിച്ചു. വാക്സിനേഷൻ സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. വയറിളക്ക രോഗകാരണമായ റോട്ടോവൈറസ് കുട്ടികൾക്ക് മാരകമാകാറുണ്ട് . 2.5 മില്ലി വാക്സിൻ തികച്ചും സൗജന്യമായാണ് സർക്കാർ ആശുപത്രിയിലും ആരോഗ്യ കേന്ദ്രങ്ങളിലും നൽകുന്നത്. ആറാഴ്ച മുതൽ പ്രായമുള്ള കുട്ടികൾക്കാണ് ഒന്നര മാസം ഇടവിട്ട് മൂന്ന് ഡോസ് വാക്സി നാണ് നൽകുന്നത്.

വാക്സിനേഷന്റെ പ്രാധാന്യവും ആവശ്യകതയും ഡോ. ദീപ വിശദീകരിച്ചു. സ്ലോക്ക് മെമ്പർ അഡ്വ. മനോഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഗംഗാദേവി സുനിൽ ആശംസകളർപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ സ്വാഗതവും പി.എച്ച്.എൻ.എസ് നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top