ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻവശമുള്ള ജലസ്രോതസ്സുകൂടിയായ കുട്ടംകുളം യഥാസമയങ്ങളിൽ ദേവസ്വം വൃത്തിയാകാത്തതുമൂലം ജലം മലിനമാകുകയും അതിർത്തികൾ കാടുപിടിച്ച് നശിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിന് മുൻവശം ഉള്ള കുളത്തിലെ കുളിക്കടവിന്റെ സമീപത്തെ കൽപ്പടവുകൾ ദേവസ്വം സിമന്റ് തേച്ചു സംരക്ഷിച്ചിരുന്നു. എന്നാൽ കുളത്തിന്റെ മറുവശം പൂർണ്ണമായും നാശോന്മുഖമായ അവസ്ഥയിലാണ്. കുട്ടംകുളം മതിലും അപകടാവസ്ഥയിലാണ്. സാധാരണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മാത്രമേ കുട്ടംകുളം വർഷത്തിൽ വൃത്തിയാക്കാറുള്ളു. കുളത്തിന് കിഴക്കുഭാഗത്തുള്ള പോകുന്ന ചെറു റോഡ് ഒരുവശം ഇടിഞ്ഞു വീണിരുന്നു. കുളത്തിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാനായി പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട് ദേവസ്വം സെക്രട്ടറിക്ക് പരാതി അയച്ചിട്ടുണ്ട്.
Leave a comment