പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി


മാപ്രാണം :
സേവാഭാരതി ഇരിങ്ങാലക്കുട മെഡിസെല്ലിന്‍റെ ആഭിമുഖ്യത്തിൽ മാപ്രാണം വിദ്യാനികേതൻ സ്കൂളിൽ പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിരമിച്ച നഴ്സിംഗ് സൂപ്രെൻഡ് തിലോത്തമ സുകുമാരൻ നായർ നയിച്ച ക്ലാസ്സിന് മെഡിസെൽ പ്രവർത്തകരായ വി കെ സുരേഷ്, വി മോഹൻദാസ്, പി കെ ഭാസ്കരൻ കെ വി നകുലൻ, ജയന്തി രാഘവൻ, ഹെഡ്മിസ്ട്രസ് സ്മിത സുമിൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top