പ്രളയ പുനരധിവാസ ധനസഹായം അദാലത്തിൽ മുകുന്ദപുരം താലൂക്കിലെ 33 ഗുണഭോക്താക്കളുടെ തടസ്സം നീക്കി


2018 ലെ പ്രളയാനന്തര പുനർനിർമ്മാണവുമായ ബന്ധപ്പെട്ട നടന്ന അദാലത്തിൽ മുകുന്ദപുരം താലൂക്കിലെ 33 ഗുണഭോക്താക്കളുടെ ധനസഹായ വിതരണത്തിനുളള തടസ്സങ്ങൾ നീക്കി ഉത്തരവായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണഭവൻ ഹാളിൽ അദാലത്ത് വിളിച്ച് ചേർത്തത്. മുകുന്ദപുരം താലൂക്കിൽ 52 കേസുകളിലെ 39 പേർ അദാലത്തിൽ ഹാജരായി. ഇതിൽ 33 എണ്ണം തീർപ്പായി , ബാക്കി 19 കേസ്സുകൾ ഇനിയും തീർപ്പാകാനുണ്ട്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. സി റെജിൽ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top