ഇരുവൃക്കകളും തകരാറിലായ യുവാവ്‌ ചികിൽസാ സഹായം തേടുന്നു


ഇരിങ്ങാലക്കുട:
രണ്ടു വൃക്കകളുടെയും പ്രവർത്തനം തകരാറിലായ യുവാവ് ചികിൽസാ സഹായം തേടുന്നു. തൃശൂർ ജില്ലയിലെ  മുരിയാട് പള്ളിപ്പാമഠത്തിൽ ശ്രീധരൻ മകൻ ശ്രീജേഷ്ന് (29 ) ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ്ന് വിധേയമാകണം, ഇതടക്കമുള്ള ഭരിച്ച ചിലവ് അദ്ദേഹത്തിന്‍റെ കുടുംബത്തിനെ വഹിക്കാൻ പറ്റുന്നില്ല. വൃക്ക മാറ്റി വയ്ക്കണം എന്നാണ് ഡോക്ടറുടെ നിർദ്ദേശം. അമ്മയുടെ വൃക്ക നോക്കിയെങ്കിലും അത് പറ്റില്ലെന്ന് ഡോക്ടർ അറിയിച്ചു. ഈ അടുത്ത് വിവാഹം കഴിഞ്ഞ ശ്രീജേഷിനെ പിതാവിന് കൂലിപ്പണിയാണ് തൊഴിൽ. ശ്രീജേഷ് സൗദിയിൽ ആയിരുന്നു, നാട്ടിൽ വന്ന സമയത്ത് പ്രഷർ കൂടുകയും തുടർന്ന ചികിത്സയുടെ അടിസ്ഥാനത്തിൽ ആണ് രോഗം മനസ്സിലാക്കാൻ സാധിച്ചത്. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ആദ്യം അമല ആശുപത്രിയിലും പിന്നിട്ട് എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് മാറ്റി. ഇപ്പോൾ ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യുന്നു. ശ്രീജേഷ്ന്‍റെ ചികിത്സാചെലവ് കണ്ടെത്തുവാനായി  മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ ജസ്റ്റിൻ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാനിധി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക് മുരിയാട് ശാഖയിൽ അക്കൗണ്ട് നമ്പർ : 110101000013678 M /s SREEJESH CHIKILSASAHAYANIDHI മുരിയാട്, IFSC : IOBA0001101. കൂടുതൽ വിവരങ്ങൾക്ക് 9846068868 , 9446460078

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top