പാടത്തേക്കു കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥലം ഉടമയോട് ക്ലോസറ്റ് നീക്കം ചെയ്യാൻ അദാലത്തിന്‍റെ നിർദ്ദേശം


താണിശ്ശേരി :
കാറളം പഞ്ചായത്ത് 11-ാം വാർഡ് താണിശ്ശേരി കിഴക്കേ കല്ലട പുഞ്ച നിലത്തേക്കു കക്കൂസ് മാലിന്യം ഒഴുകി എന്ന പരാതിയിൽ സ്ഥലം ഉടമയോട് ക്ലോസെറ്റുകളും മറ്റും നീക്കം ചെയ്യാൻ ലീഗൽ സർവീസ് സോസൈറ്റിയുടെ നിർദ്ദേശം . ഉടമ കല്ലട രവീദ്രനോട് രണ്ടാഴ്ചക്കുളിൽ ഇവ നീക്കം ചെയ്യാൻ ആണ് നിർദ്ദേശം നല്കിയിരിക്കുന്നത് .നിലം ഉടമ പുതുകാട്ടിൽ വിലാസിനിയുടെ പരാതിയിൽ ആണ് ഉത്തരവ് .കഴിഞ പ്രളയത്തിൽ ഈ മലിനജലം സമീപത്തെ എല്ലാം കിണറുകളിലും ഒഴുകി എത്തിയതിന്‍റെ ഫലമായി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു .നേരത്തെ നിലം ഉടമ പഞ്ചായത്തിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു ഇതിന്‍റെ  അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി ബോധ്യപ്പെടുകയും തുടർന്നാണ് നടപടി ഉണ്ടായത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top