പുതിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന് ആശംസകളുമായി കത്തിഡ്രല്‍ വികാരി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യു പ്രദീപ് മേനോന് ആശംസകളുമായി സെന്‍റ് തോമസ് കത്തിഡ്രല്‍ വികാരി ഫാ.ഡോ. ആന്റു ആലപ്പാട്ടനും സംഘവും ദേവസ്വം ഓഫീസില്‍ എത്തി. കത്തിഡ്രല്‍ സംഘത്തേ ചെയര്‍മാനും അഡ്മിന്‍സ്റ്റ്രറും സ്വീകരിച്ചു. കത്തിഡ്രല്‍ കൈകാരന്‍മാരായ ലോറന്‍സ് ആളൂക്കാരന്‍, റോബി കാളിയേങ്കര, ടെല്‍സണ്‍ കോട്ടോളി, ആന്റു ആലങ്ങാടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഐശ്വര്യത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് പിണ്ടീ പെരുന്നാളിനോട് അനുബദ്ധിച്ച് നടക്കുന്ന സ്‌നേഹ സംഗമത്തിലേയ്ക്ക് ക്ഷണകത്തും നല്‍കിയാണ് ഫാ.ആന്റോ ആലപ്പാട്ടും സംഘവും ദേവസ്വം ഓഫീസില്‍ നിന്നും മടങ്ങിയത്.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top