അയ്യങ്കാവ് മൈതാനത്തിന്‍റെ പെരുമാറ്റാനുള്ള നീക്കത്തിന് പുറകിൽ അധിനിവേശ ശക്തികളും, സാംസ്‌കാരിക വിരുദ്ധരായ രാഷ്ട്രിയക്കാരുമെന്ന് ആക്ഷേപം


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന അയ്യങ്കാവ് മൈതാനത്തിന്‍റെ പേര് ‘മുനിസിപ്പൽ മൈതാനം’ എന്നാക്കിമാറ്റുവാനുള്ള അണിയറ നീക്കങ്ങൾക്ക് പുറകിൽ അധിനിവേശ ശക്തികളും, സാംസ്‌കാരിക വിരുദ്ധരായ രാഷ്ട്രിയക്കാരുമെന്ന് ആക്ഷേപം ഉയരുന്നു. അയ്യങ്കാവ് മൈതാനം എന്ന് രേഖകളിലുള്ള സ്ഥലത്തിന് 2010 ന് ശേഷമാണ് നഗരസഭയുൾപ്പടെ ‘ചിലർ’ ‘മുനിസിപ്പൽ മൈതാനം’ എന്ന് നോട്ടീസുകളിലും സർക്കുലറുകളും മാറ്റിയെഴുതുവാൻ തുടങ്ങിയത്. തുടക്കകാലത്ത് പല സാംസ്‌കാരിക സംഘടനകളും ഇതിനെതിരെ പ്രസ്താവന ഇറക്കിയെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഈ സംഘടനകൾ പിനീട് ഇതിൽനിന്നും പുറകോട്ടുപോയി. ഈ അവസരത്തിലാണ് ബിജെപിയുടെ നേതൃത്വത്തില്‍ മൈതാന കവാടത്തിനു സമീപം ‘അയ്യങ്കാവ് മൈതാനം’ എന്നെഴുതിയ വലിയ ബോർഡ് ആകാലത്ത് സ്ഥാപിച്ചത്.

ഈകാലയളവിൽ മൈതാനത്തു നടന്ന ചെറുതും വലുതുമായ പല പരിപാടികളിലും അയ്യങ്കാവ് മൈതാനമെന്നും, മുനിസിപ്പൽ മൈതാനമെന്നും പലരും അവരവരുടെ ‘ താല്പര്യങ്ങൾക്കനുസരിച്ച്’ ഉപയോഗിച്ചു പോന്നിരുന്നു. ചില സംഘനകൾ മനഃപൂർവം അയ്യങ്കാവ് മൈതാനം എന്നുള്ള പേർ ഉപയോഗിക്കാതിരിക്കാനും ഇതിനിടയിൽ നിർദേശം നൽകിയിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും ഔദോഗികമായി പെരുമാറ്റത്തിന് ശ്രമം നടക്കുന്നതായി ഇപ്പോൾ ആക്ഷപം ഉയർന്നു തുടങ്ങിട്ടിട്ടുണ്ട്. കെ.എസ്.ഈ.ബി.യുടെ വൈദ്യുതി തൂണുകളിൽ മുനിസിപ്പൽ ഗ്രൗണ്ട് എന്ന് ബോർഡ് സ്ഥാപിച്ചതിൽ യുവ ജനതാദൾ പ്രവർത്തകർ പ്രതിഷേധ കുറിപ്പിറക്കിയിരുന്നു. ഒരു ദശകത്തിനു മുൻപ് സ്ഥാപിച്ച ബോർഡ് കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ അയ്യങ്കാവ് മൈതാനത്തിൽ പുനസ്ഥാപിച്ചു. ഈ ബോർഡ് അവിടെ സ്ഥാപിക്കാനായി ആകാലത്ത് നഗരസഭയെ സമീപിച്ചപ്പോൾ , ഇടതു വലതു മുന്നണികൾ ഇതിനെതിരെയായിരുന്നെന്ന് നഗരസഭാ കൗൺസിലർ സന്തോഷ് ബോബൻ പറഞ്ഞു. ഇപ്പോൾ വീണ്ടും മൈതാനത്തിന്‍റെ പെരുമാറ്റാനുള്ള നീക്കത്തിന് പുറകിൽ അധിനിവേശ ശക്തികളും, സാംസ്‌കാരിക വിരുദ്ധരായ രാഷ്ട്രിയക്കാറുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top