തളിയക്കോണം പടവിൽ കൃഷി ഇറക്കുവാനുള്ള സൗകര്യം യഥാസമയം ഒരുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി പരാതി


തളിയക്കോണം :
ചെമ്മണ്ട പുളിയംപാടം കർഷക സംഘത്തിലെ തളിയക്കോണം പടവിൽ കൃഷി ഇറക്കുന്നതിനു മുന്നോടിയായി ചെയ്തുതീർക്കാനുള്ള ഒരുക്കങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ആക്ഷേപം . കേടായി കിടക്കുന്ന മോട്ടോർ പമ്പുകൾ പ്രവർത്തനക്ഷമമാകാൻ ഇതുവരെ നടപടികൾ കൈകൊണ്ടിട്ടില്ലെന്നും, തോടുകൾ വൃത്തിയാക്കുന്നത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാത്ത ബന്ധപ്പെട്ട കൗൺസിലർമാർ ഒത്തുകളി നടത്തുന്നു എന്നുമാണ് പരാതി. ഇത്തവണ 130 ദിവസം വിളവെടുപ്പിനു വേണ്ടിവരുന്ന ഉമ വിത്താണ് കൃഷി ചെയ്യുന്നത് . അധികൃതരുടെ അനാസ്ഥ തുടർന്നാൽ വർഷക്കാലമാവുമ്പോഴേക്കാണ് കൊയ്ത്ത് വരിക. എല്ലാ വിധ പമ്പിംങ്ങ് ചാർജുകളും സംഘം കൃത്യമായി കർഷകാരിൽനിന്നും വാങ്ങുന്നതതയും, സംഘം മെമ്പർ നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നതെന്നും കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് വിഷയം ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിയ്ക്കുo കൃഷി വകുപ്പ് മന്ത്രിയ്ക്കും പരാതി കൊടുക്കുവാനും തീരുമാനിച്ചതായി മുൻസിപ്പൽ പ്രസിഡന്റ് ഷാജൂട്ടൻ, മജു വി.എം, ജയപ്രകാശ്, മോഹനൻ എന്നിവർ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top