കൊയ്ത്തുത്സവം നടത്തി


പട്ടേപ്പാടം :
നാടൻ ഇനമായ കുറവ നെൽകൃഷി ചെയ്തിരുന്നതിന്‍റെ കൊയ്ത്തുത്സവം കേരള കർഷക സംഘം പൂന്തോപ്പ് യൂണിറ്റിന്‍റെ  ആഭിമുഖ്യത്തിൽ പട്ടേപ്പാടം പാടശേഖരത്തിൽപ്പെട്ട പുല്ലേപാടത്ത് നടത്തി. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി.എസ്. സജീവൻമാസ്റ്റർ, പട്ടേപ്പാടം ബാങ്ക് പ്രസിഡന്റ്‌ ആർ.കെ. ജയരാജ്‌, വാർഡ് മെമ്പർ ടി.എസ്. സുരേഷ്, വേളൂക്കര അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, പുഷ്പൻ മാടത്തിങ്കൽ, പുഷ്പാഗദൻ കണ്ണപ്പന്തറ, ജോണി ചെതലൻ എന്നിവർ സംസാരിച്ചു. പാടശേഖര ഭാരവാഹികളായ ബിന്ദു ചേറാട്ട്, സത്യൻ, മറ്റ് കർഷകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top