കുടിവെള്ള പ്രശ്നത്തിന് പരിഹാരം : കല്ലേറ്റുംകരയിലെ ജല സംഭരണി പുനർ നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ


കല്ലേറ്റുംകര :
ആളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കല്ലേറ്റുംകര പള്ളിപ്പറമ്പിലെ ജലസംഭരണി പുനർനിർമ്മാണത്തിനായി പ്രൊഫ കെ യു അരുണൻ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. പഞ്ഞപ്പിള്ളി, വല്ലക്കുന്ന്, കല്ലേറ്റുംകര, വടക്കുംമുറി പ്രദേശങ്ങളാണ് പള്ളിപ്പറമ്പ് ജല സംഭരണിയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കല്ലേറ്റുംകരയിലെ പള്ളിപ്പറമ്പിലെ മൂന്ന് സെന്റ് സ്ഥലത്ത് നിലവിലുള്ള സംഭരണിക്ക് പകരം പുതിയത് നിർമ്മിക്കും. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, ഇരുപത്തി മൂന്ന് വാർഡുകളിലേക്കാണ് പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top