മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങൾ കവരുന്ന പടിയൂർ സ്വദേശിനി അറസ്റ്റിൽ


കാട്ടൂർ :
വീട്ടുജോലിക്ക് കൂടുതൽ ശമ്പളം നൽകാമെന്ന് പ്രലോഭിപ്പിച്ച് പടിയൂരുള്ള സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചായയിലോ, ശീതളപാനീയങ്ങളിലോ മയക്കുമരുന്ന് നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവരുന്ന 22 കാരിയെ കാട്ടൂർ പോലീസ് പിടികൂടി. ആഭരണങ്ങൾ കവർന്ന ശേഷം ഇവരെ ബസ് സ്റ്റോപ്പിൽ എത്തിക്കുകയാണ് പതിവ്. പടിയൂർ മേപ്പുറത്ത് കൊല്ലത്ത് വീട്ടിൽ ഫാസിലിന്‍റെ ഭാര്യ അൻസിയ (22)യാണ് അറസ്റ്റിലായത്.

സമാനമായ ഒരു കേസിൽ മണലൂർ സ്വദേശിയായ ഒരു സ്ത്രീയേയും കല്ലൂർ സ്വദേശിനിയായ മറ്റൊരു സ്ത്രീയും ഇവർ പറ്റിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരുവർഷംമുമ്പ് എ.ടി.എം പിൻ കൈക്കലാക്കി മുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരം പൂന്തുറ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്‍റെ   നിർദ്ദേശാനുസരണം കാട്ടൂർ സബ് ഇൻസ്പെക്ടർ വിമൽ വി.വിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഹരിഹരൻ പി.വി, സി.പി.ഓ പ്രദോഷ്‌, ഡബ്ല്യു.എസ്.സി.പിഓമാരായ സിന്ധു ടി കെ, സിന്ധു എം വി എന്നിവരുമുണ്ടായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top