സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി


കരുവന്നൂർ :
റോട്ടറി ക്ലബ്ബ് മിഷൻ 2020 -ന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂറ്റിന്‍റെ  സഹകരണത്തോടെ കരുവന്നൂർ സെന്‍റ്  ജോസഫ്‌സ് കോൺവന്‍റ്  ഹൈസ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. എസ് എസ് എം -ഐ റിസർച്ച് ഫൗണ്ടേഷൻറെയും റോട്ടറി ക്ലബ് കൊച്ചിയുടെയും സംയുക്ത സംരംഭമായ ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ മൊബൈൽ ഐ ക്ലിനിക് സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.

റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ടിപി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഫ്രാൻസിസ് കോക്കാട്ട്, സെക്രട്ടറി മധു മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് വേണ്ടി ആൽവിൻ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് അംഗങ്ങളായ ജോൺ കെ വി, ഐഡി ഫ്രാൻസിസ്, സുരേഷ് ടി എസ്, സിഡി ജോണി, സുരേഷ് ടി വി, മോഹനൻ എംകെ, രാജേഷ് മേനോൻ, സി കെ സെബാസ്റ്റ്യൻ, ടോണി ആന്റോ, ഹരികുമാർ കെടി, ഷാജു ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top