എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു


ഇരിങ്ങാലക്കുട :
മുരിയാട്, കാറളം ഗ്രാമപഞ്ചായത്തുകളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികൾ പൂർണമായും ജി ഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന്‍റെ സർവ്വേ നടത്തുന്നതിന് ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിൽ നിന്നും എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിൽ നിന്നും 85 എന്യൂമറേറ്റർമാരെയും കാറളം ഗ്രാമപഞ്ചായത്തിൽ നിന്ന് 75 എന്യൂമറേറ്റർമാരെയും ആണ് തിരഞ്ഞെടുക്കുന്നത്. ബിരുദം/ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ എന്നതാണ് യോഗ്യത. സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുമായി ഡിസംബർ ഒമ്പതാം തീയതിക്കകം ബന്ധപ്പെടണം, ഫോൺ 04802824784

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top