ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ച മുൻകൂട്ടിക്കണ്ട വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരു – സച്ചിദാനന്ദ സ്വാമികൾ


ഇരിങ്ങാലക്കുട :
ക്ഷേത്രത്തിൽ പോകുന്നവരും ശാസ്ത്രസാങ്കേതികവിദ്യ പഠിക്കണമെന്ന് ആദ്യം ഉപദേശിച്ചത് ശ്രീനാരായണ ഗുരുവായിരുനെന്നും ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ച മുൻകൂട്ടിക്കണ്ട വ്യക്തിയായിരുന്നു ഗുരുവെന്നും ചാലക്കുടി ഗായത്രി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ. സി.ആർ.കേശവൻ വൈദ്യരുടെ സഹധർമ്മിണി കാർത്ത്യായനി കേശവൻ വൈദ്യരുടെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈകാര്യങ്ങൾ ഒന്നും നമ്മുടെ സമൂഹം വേണ്ടവിധത്തിൽ പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഭാവി ലോകത്തിന്‍റെ പ്രവാചകനാണ് . ജാതി, മത ദേശ അതിർവരമ്പുകൾ ഇല്ലാതാകണമെന്ന ഗുരുവിന്‍റെ ദർശനം ഉൾകൊണ്ട ഒരു കുടുംബമാണ് സി.ആർ.കേശവൻ വൈദ്യരുടെ എന്നും സ്വാമി പറഞ്ഞു.

കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ നടന്ന ചടങ്ങിൽ സി.ആർ.കേശവൻ വൈദ്യരുടെയും, കാർത്ത്യായനി കേശവൻ വൈദ്യരുടെയും സ്‌മൃതിമണ്ഡപത്തിൽ കുടുംബാംഗങ്ങളും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരും വിദ്യാര്‍ത്ഥികളും രാവിലെ പുഷ്പാർച്ചന നടത്തി. പ്രാർത്ഥന യോഗത്തിലും അനുസ്മരണ സമ്മേളനത്തിലും മുൻ എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ, പി. രാജഗോപാൽ, വൈദ്യരുടെ കുടുംബാംഗങ്ങളായ ഡോ. സി.കെ.രവി, നളിനി രാജപ്പൻ, ശാന്ത, സുനിൽ, നഗരസഭാ കൗൺസിലർ സോണിയ ഗിരി, എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ജി സുനിത, എസ്.എൻ എൽ പി സ്കൂൾ എച്ച് എം പി എസ് ബിജുന, എസ്.എൻ ടി.ടി.ടി പ്രിൻസിപ്പൽ എ ബി മൃദുല ഇരിങ്ങാലക്കടയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top