പാചകവാതക ഓപ്പൺഫോറം ഡിസംബർ 27 ന്


അറിയിപ്പ് :
ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിങ്, ലീക്കേജ് തുടങ്ങിയവയിൽ ഏജൻസിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുളള പരാതി ചർച്ചചെയ്യുന്ന പാചകവാതക ഓപ്പൺഫോറം ഡിസംബർ 27 വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പരാതികൾ രണ്ട് പകർപ്പ് സഹിതം ഡിസംബർ 21 വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ ഉപഭോക്തൃ സംഘടന പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസികളുടെ പ്രതിനിധികൾ, എൽപിജി സെയിൽസ് ഓഫീസർമാർ എന്നിവർ ഓപ്പൺഫോറത്തിൽപങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872360046

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top