തമിഴ് ചിത്രം ‘ഹൗസ് ഓണർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
2019 ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍റെ തമിഴ് ചിത്രം ‘ഹൗസ് ഓണർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ അൾഷിമേഴ്‌സ് ബാധിച്ച റിട്ട. കേണൽ വാസുദേവന്റെയും ഭാര്യ രാധയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഗോവയിൽ നടന്ന ഇന്ത്യൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന്‍റെ സമയം 110 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top