റോഡിൽനിന്നും കളഞ്ഞുകിട്ടിയ ഇരുപതിനായിരം രൂപ വീട്ടമ്മയ്ക്ക് തിരിച്ചു നൽകി കച്ചവടക്കാരൻ മാതൃകയായി


കല്ലേറ്റുംകര :
റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 20000 രൂപ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപം പലചരക്കുകട നടത്തുന്ന തുള്ളുവത്ത് വിൽസൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് ഉടമസ്ഥയായ വീട്ടമ്മയ്ക്ക് തിരിച്ചു കൈമാറുകയും ചെയ്തു. കുണ്ടുപാടം വടക്കേവിള ലീലാ തോമസ്സിന്‍റെ  കയ്യിൽ നിന്ന് നഷ്ടപ്പെട്ടതായിരുന്നു ഈ തുക. ആളൂർ സബ് ഇൻസ്പെക്ടർ കെ എസ് ശുശാന്തിന്‍റെ സാന്നിധ്യത്തിൽ തുക കൈമാറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top