പഞ്ചായത്ത് കുളത്തിൽ ബേക്കറി അവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ നാട്ടുകാരുടെ പരാതി


കല്ലേറ്റുംകര :
ആളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പഞ്ചായത്ത് കുളത്തിനു സമീപം കാലങ്ങളായി കല്ലേറ്റുംകര യെസ് ഫ്രൂട്സ് ബേക്കറിയിലെ മാലിന്യങ്ങൾ സ്ഥിരമായി തള്ളുന്നതിനെതിരെ നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. പഴവർഗങ്ങളുടെ വേസ്റ്റ്, പ്ലാസ്റ്റിക് കവറുകൾ, സോസ് ടിന്നുകൾ, പാൽ കവറുകൾ സ്ട്രോകൾ തുടങ്ങി എല്ലാ ബേക്കറി മാലിന്യങ്ങളും ബേക്കറി ഉടമ അവരുടെ സ്വന്തം വണ്ടിയിൽ കൊണ്ടിടുന്നത് പതിവാണ്. മാലിന്യങ്ങൾ പക്ഷി മൃഗാതികൾ കൊത്തി മാന്തി കുളത്തിലേക്കും ഇടുന്നത് പതിവാണ്.

പല തവണ കടയുടമയോടെ നാട്ടുകാർ പറഞ്ഞിട്ടും മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്നതിനാൽ ഹെൽത്ത് ഇൻസ്‌പെക്ടർ, ആളൂർ പഞ്ചായത്ത് സെക്രട്ടറി , സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്നിവർക്ക് നാട്ടുക്കാരും ബിജെപി ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ പരാതി കൈമാറി. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രദേശത്ത് കൂടിയ നാട്ടുകാർ പിരിഞ്ഞ് പോയത്. വേണ്ട നടപടികൾ ഉണ്ടായില്ലെങ്കിൽ നാട്ടുക്കാരെ മുൻനിർത്തി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി ആളൂർ പഞ്ചായത്ത് സമിതി വ്യക്തമാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top