പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികളുമൊത്ത് റിലയൻസ് ഫ്രഷ് ജീവനക്കാർ ഭിന്നശേഷി ദിനമാചരിച്ചു


ഇരിങ്ങാലക്കുട :
പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഭിന്നശേഷി ദിനത്തിൽ ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് റീട്ടെയിൽ ജീവനക്കാർ ഇരിങ്ങാലക്കുട പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് ദിനാചരണത്തിൽ പങ്കുചേർന്നു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിദ്യാര്‍ത്ഥികൾക്കൊപ്പം ജീവനക്കാർ അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ പോളിസി, സിസ്ടർ കാന്തി , റിലൈൻസ് ഫ്രഷ് മാനേജർ ഷിജിൽകുമാർ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top