ദേശീയ സ്വച്ഛത പക്വഡ പദ്ധതിയുടെ ഭാഗമായി ചരിത്ര സ്മാരകമായ ഷൺമുഖം കനാൽ സ്തംഭം എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി


ഇരിങ്ങാലക്കുട :
ദേശീയ സ്വച്ഛത പക്വഡ പദ്ധതിയുടെ ഭാഗമായി ചരിത്ര സ്മാരകങ്ങൾ വൃത്തിയാക്കുന്ന പരിപാടിയിൽ ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്സ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ 1940 ലെ ഷൺമുഖം കനാൽ സ്തംഭം പരിസരം വൃത്തിയാക്കി. മുനിസിപ്പൽ വാർഡ് കൗൺസിലർ പി വി ശിവകുമാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂച്ചെടികൾ നട്ടു മോടിപിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ എംബ്ലമായി തെരഞ്ഞെടുത്തിരിക്കുന്ന സ്തംഭം ശുചിയാക്കാൻ മുന്നോട്ടു വന്ന എൻ.സി.സി യൂണിറ്റിനെ കൗൺസിലർ അഭിനന്ദിച്ചു. മാലിന്യരഹിതമായ, ചെലവു കുറഞ്ഞ ജലഗതാഗത പദ്ധതികളിലേക്ക് തിരിച്ചു പോകാൻ സർക്കാരിന് ഇതൊരു പ്രേരണയാകട്ടെ എന്നദ്ദേഹം ആശംസിച്ചു. അസ്സോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റന്റ് ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ സെറിൻ, സർജൻറ് ജ്യോതിലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top