ഭിന്നശേഷിക്കാർക്ക് ലേണേഴ്‌സ് ലൈസൻസെടുക്കാൻ അവസരം


അറിയിപ്പ് :
ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്ക് ലേണേഴ്‌സ് ലൈസൻസും അതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഡിസംബർ 4ന് രാവിലെ 9.30 മുതൽ അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്നു. ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്ന ഫയർ, എ കെ ഡബ്ല്യൂ ആർ എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആർ ടി ഒ, ഡി എം ഒ, എൻ എച്ച് എം, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 7356229901, 9496014420

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top