എന്‍.ഐ.പി.എം.ആറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകവും സംയുക്തമായി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു


കല്ലേറ്റുംകര :
ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷനും (എൻ.ഐ.പി.എം.ആർ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകവും ചേർന്ന് സംയുക്തമായി ആചരിച്ചു. ആഘോഷ പരിപാടികള്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എബ്രാഹം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് ഡോ. ജോയ് മഞ്ഞില, ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ. സന്തോഷ്‌ ബാബു എന്നിവര്‍ സംസാരിച്ചു. ഡോ. കെ.സി പ്രകാശന്‍, ഡോ. ജോര്‍ജ്ജ് കോട്ടക്കല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. എൻ.ഐ.പി.എം.ആർ ജോയിന്‍റ് ഡയറക്ടര്‍ ശ്രീ. സി. ചന്ദ്രബാബു സ്വാഗതവും ഐ.എം.എ ജില്ലാ ട്രഷറര്‍ ഡോ.ജോസഫ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

എൻ.ഐ.പി.എം.ആർ ന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഐ.എം.എ സംസ്ഥാന ഘടകം എക്സലന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. രാവിലെ നടന്ന തൊഴില്‍ പരിശീലന പരിപാടി തൃശ്ശൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍മാരായ എസ്.ഷമീന, ബി. ആതിര എന്നിവര്‍ ക്ലാസ്സെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഐ.എം.എ ഭാരവാഹികള്‍ ഉപഹാരങ്ങള്‍ നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top