പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടിവെള്ളടാങ്ക് സമർപ്പിച്ചു


പൊറത്തിശ്ശേരി :
പൊറത്തിശ്ശേരി മഹാത്മാ യു.പി & എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്റ്റീൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു. ടാങ്കിൻ്റെ സമർപ്പണം മഹാത്മാ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.എസ്. ബൈജു നിർവ്വഹിച്ചു. സംഘടന സെക്രട്ടറി കെ.യു. ജയപ്രസാദ്, ട്രഷറർ ജയദേവൻ, അദ്ധ്യാപികമാരായ എൻ. പി. രജനി, ലിനി എം. ബി, ജോളി കെ. കെ, അൻമ്പിളി വി.എസ്. ജയശ്രീ കെ.എൻ എന്നിവർ പങ്കെടുത്തു. ഡോ. കെ.പി. ജീനയാണ് ടാങ്ക് സ്കൂളിലേക്കായി സംഭാവന ചെയ്തത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top