കാഥികൻ സുഗതൻ പൊറത്തിശ്ശേരിയുടെ കവിതാ സമാഹാരം ‘മോഹം’ പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട :
പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ കാഥികൻ സുഗതൻ പൊറത്തിശ്ശേരിയുടെ കവിതാ സമാഹാരം ‘മോഹം’ കവി പി.എൻ സുനിലിന് നൽകി രാവുണ്ണി പ്രകാശനം ചെയ്തു. അഡ്വ.എം എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി രാവുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ പ്രതാപ് സിംഗ്, പികെ ഭരതൻ മാസ്റ്റർ, ജീവൻലാൽ, സെബാസ്റ്റ്യൻ മാളിയേക്കൽ, ജോജി പുതുശ്ശേരി എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ വെട്ടത്ത് സ്വാഗതവും എം.കെ. സുഗതൻ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top