ആളൂരിലെ മാവുകൾ മുറിക്കാൻ ഉത്തരവിട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം- ആളൂർ വൃക്ഷ സംരക്ഷണ സമിതി


ആളൂർ :
സംസ്ഥാന പാതയോരത്തെ ആളൂർ ജംഗ്ഷനിലെ രണ്ട് വൻ മാവുകൾ മുറിക്കാൻ ഉത്തരവിട്ട പി.ഡബ്ലിയു.ഡി. ഇരിങ്ങാലക്കുട സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുക്കണമെന്നു് ആളൂർ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് വർഷം മുമ്പ് ജനകീയ ഇടപെടലിനെ തുടർന്ന് വേണ്ടെന്ന് വച്ച ലേലം വീണ്ടും തീരുമാനിച്ചത് വനം വകുപ്പിന്റെയൊ ഗ്രാമപഞ്ചായത്തിന്റെയൊ അനുമതി ഇല്ലാതെയായിരുന്നു. ഈ മാസം 5 ന് നിശ്ചയിച്ച ലേലം നാട്ടുകാർ ബന്ധപ്പെട്ടവർക്ക് ഭീമഹർജി നൽകിയതിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്തംഗം നീതു മണിക്കുട്ടന്റെ അധ്യക്ഷതയിൽ റിട്ടയേഡ് എ.ഡി.എം. സുശീല ഇ.വി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കൊച്ചുത്രേസ്യ തോമസ്, പരിസ്ഥിതി പ്രവർത്തകരായ എം. മോഹൻദാസ്, പി.കെ. കിട്ടൻ, പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളായ കെ.എ. അനീഫ, കെ.കെ. ദേവസ്സിക്കുട്ടി, വി. അരുൺ, എം.വി. സജീവൻ, എൻ.ഒ. ജോസഫ്, ഡേവീസ് കണ്ണംകുന്നി എന്നിവർ സംസാരിച്ചു. ഇ.കെ. ജനാർദ്ദനൻ സ്വാഗതവും കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top