ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സിയോടുള്ള അവഗണനക്കെതിരെ നടപടി വേണം -നൂറ്റൊന്നംഗസഭ മാതൃസഭ


ഇരിങ്ങാലക്കുട :
കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട സ്റ്റേഷനു കീഴിൽ ലാഭകരമായി വര്ഷങ്ങളോളം സർവ്വീസ് നടത്തിയിരുന്ന പല ബസ് സർവ്വീസുകൾ അനുദിനം റദ്ദാക്കി കൊണ്ടിരിക്കുകയും ഈ സെന്ററിനോട് അധികൃതരുടെ ഭാഗത്തു നിന്നുള്ള തുടർച്ചയായ അവഗണനക്കെതിരെയും നൂറ്റൊന്നംഗ സഭയുടെ മാതൃസഭ വാർഷിക പൊതുസഭ പ്രതിക്ഷേധം രേഖപ്പെടുത്തി. ലാഭത്തിൽ 32 വർഷമായി ഓടിയിരുന്ന തിരുവനന്തപുരം, കോഴിക്കോട് സൂപ്പർഫാസ്റ്റുകളും കോട്ടയം , എറണാകുളം ജെട്ടി തുടങ്ങി പല ദീർഘദൂര സർവീസുകളും നിർത്തലാക്കിയതിനു പുറമെ നല്ല രീതിയിൽ നടത്തിയിരുന്ന ചാലക്കുടി – മൂന്നുപീടിക, തൃശൂർ – കൊടുങ്ങല്ലൂർ ചെയിൻ സർവീസ് ഇതിനകം ഒർമ്മയായി മാറി കഴിഞ്ഞു. മണ്ഡലകാലത്തു ഓപറേറ്റ് ചെയ്തിരുന്ന പമ്പ സർവീസും ഇപ്പോൾ നിലവില്ല. 27 ഷെഡ്യൂൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 22 ആയി കുറഞ്ഞിട്ടും അതും പലപ്പോഴും മുടങ്ങുന്ന അവസ്ഥയാണ്. സബ് ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്ത്തുന്ന നടപടിയുടെ ഭാഗമായി ഇന്നു എ.ടി. ഒ ക്കു പകരം ഇൻസ്പെക്ടർ ഇൻ ചാർജിനു കീഴിലാണ് ഈ സെൻറർ ഇപ്പോൾ പ്രവർത്തിക്കുന്നത് . നിർത്തൽ ചെയ്ത സർവ്വീസുകൾ ഉടനെ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.

പ്രസിഡൻറ് സുനിത ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷികപൊതുസഭ സഭാ ജനറൽ കൺവീനർ എം. സനൽകുമാർ ഉൽഘാടനം ചെയ്തു . സഭാ സെക്രട്ടറി പി. രവിശങ്കർ, പ്രോഗ്രാം കൺവീനർ പ്രസന്ന ശശി, ലീന ഗിരീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുനിത ഹരിദാസ് (പ്രസിഡന്റ്), രേണുക രാജീവ് (വൈസ് പ്രസി.), ആശ സുഗതൻ (സെക്രട്ടറി), കെ.വിജയലക്ഷ്മി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top