ഡിജിറ്റൽ മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വേണ്ടവിധം ഉപയോഗിക്കണം – ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജ്


ഇരിങ്ങാലക്കുട :
നാട്ടിൻപുറത്തെ ഒരു തൊഴിൽ സംരംഭം വിജയിപ്പിക്കാൻപോലും ഉപയോഗിക്കുന്ന അടിത്തറയായി ഡിജിറ്റൽ മാർക്കറ്റിംഗ് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ സഹകരണ സംഘങ്ങൾ ഈ സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗിക്കണമെന്ന് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി & പബ്ളിക് റിലേഷന്‍ ഓഫീസര്‍ ബി. സേതുരാജ് . ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ (ട്രാൻഡ്) വിപുലീകരിച്ചു വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണസംഘത്തിന്‍റെ ഏറ്റവും വലിയ മുതൽമുടക്ക് വിശ്വാസ്യതയാണ് , വിശ്വാസ്യതയും ആധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിച്ചുകൊണ്ടുപോയാൽ ഏതൊരു സംരംഭവും വിജയിപ്പിക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു. ഒരു സ്ഥാപനം ഏതൊക്കെ മാർക്കറ്റിംഗ് രീതി സ്വീകരിക്കണം അല്ലെങ്കിൽ സ്വീകരിക്കരുത് എന്ന് തത്സമയം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ ഒരു മേന്മ.

ബാങ്കിന്‍റെ ഷി സ്മാർട്ട് സേവനങ്ങളായ കേറ്ററിംഗ് സർവീസ്, വീടിന്റെ മുറ്റം തൂക്കാനും, മുറി തുടക്കാനും, വീടും പരിസരവും വൃത്തിയാക്കാനും, കൃഷി ആവശ്യമായ ജോലികള്‍, പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും ഓൺലൈനായി www.trand.in എന്ന വെബ്സൈറ്റിലൂടെ ഉപപോക്താക്കൾക്ക് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പി കെ ഭാസി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ ഫ്രെന്‍റ്ലി അംഗങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. രണ്ട് മണിക്കൂറിന് രണ്ട് ആള്‍ക്ക് 400/- രൂപയും കൂടുതല്‍ ഓരോ മണിക്കൂറിനും 100/- രൂപ വച്ച് കൂടുതല്‍ നല്‍കേണ്ടിയും വരും. ദിവസേന വൃത്തിയാക്കണമെന്നുള്ളവര്‍ക്ക് അതിനു വേറെ പാക്കേജും ലഭ്യമാണ്. സംഘത്തിന്റെ പ്രവർത്തനങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് അജോ ജോൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇബ്രാഹിം കളക്കാട്ട്, ഭാസി ടി കെ, അജിത് കുമാർ, ഷി സ്മാർട്ട് സെക്രട്ടറി നീന ആന്റണി, ഷി സ്മാർട്ട് അംഗങ്ങൾ , ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ട്രാൻഡ് സെക്രട്ടറി ഹില പി. എസ് സ്വാഗതവും സംഘം ഡയറക്ടർ ബഷീർ എം.എ നന്ദിയും പറഞ്ഞു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top