ഭിന്നശേഷിശേഷിക്കാരുടെ തൊഴിൽ പരിശീലനത്തിന്‍റെ  ഭാഗമായി എൻ.ഐ.പി.എം.ആർ -ൽ ഏകദിന പരിശീലന പരിപാടി


കല്ലേറ്റുംകര :
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്‍റെ  നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന്, ഭിന്നശേഷിശേഷിക്കാരുടെ തൊഴിൽ പരിശീലനത്തിന്‍റെ  ഭാഗമായി നടീൽവസ്തുക്കളുടെ ഉൽപാദനത്തിൽ ഭിന്നശേഷിക്കാരായവരുടെ പരിപാലകർക്കും സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കുമായി ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ (ഹോർട്ടികൾച്ചർ) ഷമീന എസ് ക്ലാസുകൾ നയിക്കും. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഭിന്നശേഷി മേഖലകളിലെ ഇടപെടലുകൾ സംബന്ധിച്ച സെമിനാർ സംഘടിപ്പിക്കും. ഐ എം എ ജില്ലാ പ്രസിഡണ്ട് ഡോ. ജോയ് മഞ്ഞില ഡോ. സന്തോഷ് ബാബു എന്നിവർ ചർച്ചകൾ നയിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top