കേരളോത്സവം ജില്ലാതല വനിത ഷട്ടിൽ ഡബിൾസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് ഒന്നാംസ്ഥാനം


ഇരിങ്ങാലക്കുട :
കേരളോത്സവം 2019 ജില്ലാതല വനിത ഷട്ടിൽ ഡബിൾസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട
മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുടക്ക് വേണ്ടി കാട്ടുങ്ങച്ചിറ ഫീനിക്സ് ക്ലബ്‌ അംഗങ്ങളായ അനഘ പി.വി, കൃഷ്ണ സി.എം. എന്നിവരാണ് മത്സരിച്ചത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയെ രണ്ടു സെറ്റിലും പരാജയപെടുത്തിയാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top