എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി ഇരിങ്ങാലക്കുടയിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
ഗവൺമെന്‍റ്  മോഡൽ ബോയ്സ്, ഗേൾസ്, എസ്.എൻ സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം നടത്തി. ഗവണ്മന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, ഡയറക്ടർ ഡോ. വി ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പോസ്റ്റർ രചനാ മത്സരത്തിന്‍റെ സമ്മാനദാനം ഐ.എം.എ പ്രസിഡന്റ് ഡോ. ജോയ് മഞ്ഞില നിർവ്വഹിച്ചു. തുടർന്ന് ഐ.എം.എ, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ വൻപങ്കളിത്തം ഉണ്ടായി .

എച്ച്.ഡി.എഫ്.സി ബാങ്ക് സ്പോൺസർ ചെയ്ത പരിപാടിയിൽ ബി ഡി കെയുടെ സഹകരണവുമുണ്ടായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം ഓഫീസർ നിഷ ജോർജ്ജ്, യൂണിറ്റ് ലീഡേഴ്സ് സനൽ, ആവണി , ഏയ്ഞ്ചൽ എന്നിവർ നേതൃത്വം നല്കി. അധ്യാപകർ എം.സുധീർ, രാഖി, സൗമ്യ എന്നിവരും നേതൃത്വം വഹിച്ചു. കേരള സർക്കാർ ഹയർ സെക്കൻഡറി വകുപ്പ് നാഷണൽ സർവീസ് സ്കീം, തൃശ്ശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിൽ ഗവൺമെന്‍റ്   മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് തൃശ്ശൂർ, ബ്ലഡ് ഡോണേഴ്സ് കേരള തൃശ്ശൂർ, എന്നിവരുടെ സഹകരണത്തോടെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top