ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം ആചരിച്ചു


ഇരിങ്ങാലക്കുട :
യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയിൽ ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം ആചരിച്ചു. നിയോജക മണ്ഡലത്തിലെ യൂണിറ്റുകളുടെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും റാലിയും അനസ്മരണ സമ്മേളനവും നടത്തി. പട്ടികജാതിമോർച്ച അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശെൽവൻ മണക്കാട്ടുപടി അനുസ്മരണ സംഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് ടി എസ് സുനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ വേണു മാസ്റ്റർ, പാറയിൽ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യുവമോർച്ച നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ അജീഷ് പൈക്കാട്ട് സ്വാഗതവും, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.പി മിഥുൻ നന്ദിയും പറഞ്ഞു.

സുരേഷ് കുഞ്ഞൻ, സുനിലൻ പീനിക്കൽ, അമ്പിളി ജയൻ, കൃപേഷ് ചെമ്മണ്ട, സുനിൽ ഇല്ലിക്കൽ, സിനി രവീന്ദ്രൻ ,സുധ അജിത്ത്, ഷാജു കണ്ടംകുളത്തി, സന്ദീപ് പടിയൂർ, ജിനു ഗിരിജൻ, രവീന്ദ്രൻ കാറളം, സി സി മുരളിഎന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡത്തിൽ വിവിധ ഭാഗങ്ങളിലായി 144 യൂണിറ്റുകളിൽ വിവിധ നേതാക്കന്മാരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനകൾ നടത്തി. സോവാപ്രവർത്തനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ സേവാഭാരതി നടത്തുന്ന കഞ്ഞി വിതരണം 2 ദിവസം യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി ഏറ്റെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top