കലാസദനം സർഗ്ഗസംഗമത്തിൽ ‘ഞാറ്റടിത്തെയ്യങ്ങൾ’ നോവൽ ചർച്ചചെയ്തു


കാട്ടൂർ :
കെട്ടുകൊണ്ടിരിക്കുന്ന കാർഷികാഭിവൃദ്ധിയുടെ കാലത്ത് കേരളാ നവോത്ഥാനം ഉയർത്തിപ്പിടിച്ച കാർഷിക മുന്നേറ്റത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പിടിച്ചുനിർത്തലിന്‍റെയും പുനരാവിഷ്ക്കാരമാണ് ഞാറ്റടി തെയ്യങ്ങൾ എന്ന നോവൽ നമ്മേ പഠിപ്പിക്കുന്നതെന്ന് പി.കെ. ഭരതൻ മാസ്റ്റർ. കാട്ടൂർ കലാസദനത്തിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന സർഗ്ഗസംഗമം പരിപാടിയുടെ ഭാഗമായി രാജേഷ് തെക്കനിയേടത്തിന്‍റെ   ഞാറ്റടിത്തെയ്യങ്ങൾ എന്ന നോവലിന്‍റെ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്ക് പ്രാധ്യന്യം കുറഞ്ഞ കാലത്ത് ഇത്തരമൊരു പുസ്തകം കാലത്തിനു നൽകുന്ന വലിയ നേട്ടമായി കണക്കാക്കുന്നുവെന്ന് പി.കെ ഭരതൻ മാസ്റ്റർ പറഞ്ഞു.

പൊഞ്ഞനം സമഭാവന ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സനോജ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി, പ്രൊഫ. സാവിത്രി ലക്ഷമണൻ, സി.കെ. ഹസ്സൻകോയ, പി.എസ്സ്.മുഹമ്മദ് ഇബ്രാഹിം, രാധാകൃഷ്ണൻ വെട്ടത്ത്, ജോൺസൺ എടത്തിരുത്തിക്കാരൻ, അരുൺ വൻപറമ്പിൽ, സിമിത ലെനേഷ്, ജോസ് മഞ്ഞില, പി.കെ. ജോർജ്‌, ഭാനുമതി ബാലൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് രാജേഷ് തെക്കിനിയേടത്ത് മറുപടിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top