കൂടൽമാണിക്യം 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌


ഇരിങ്ങാലക്കുട :
മെയ് 4ന് കൊടിയേറി മെയ് 14 ന് കൂടപ്പുഴയിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌ പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതിയോഗത്തിൽ അവതരിപ്പിച്ചു. മിച്ചം വരുന്ന തുക പഴയ ദേവസ്വം ഓഫീസ് പുനരുദ്ധാരണം ചെയ്യുവാനും തീരുമാനിച്ചു. ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ആരംഭിച്ചു. എം എൽ എ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ഗജവീരൻ താമര ചെവിയൻ എന്ന സംഗീത ദൃശ്യാവതരണം ഉണ്ടായിരുന്നു. 500 ൽ പരം ഭക്തന്മാർ സംഘാടക സമിതിയോഗത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കാർഷിക സർവകാലശാലയിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച വിളകൾ കലവറ നിറയ്ക്കൽ ചടങ്ങിലേക്ക് സമർപ്പിക്കുവാൻ ധാരണയായി. യോഗത്തിൽ അഡ്വ. രാജേഷ് തമ്പാൻ സ്വാഗതവും, എ. എം. സുമ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top