സെന്‍റ് ജോസഫ്‌സ് കോളേജിൽ സ്നേഹാദരം 2019 സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
കോഴിക്കോട് സർവകലാശാലാ തലത്തിൽ നാഷണൽ സർവീസ് സ്കീമിന്‍റെ വിവിധ അവാർഡിന് അർഹരായവരെ ആദരിക്കുന്ന സ്നേഹാദരം 2019 സെന്‍റ് ജോസഫ്‌സ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ സ്നേഹാദരം 2019 ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രളയ കാല സമയത്ത് സെൻറ് ജോസഫ് എൻഎസ്എസ് യൂണിറ്റുകളുടെ പ്രവർത്തനത്തിന് പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. സുവോളജി വിഭാഗം അധ്യാപകനും സി.ഡി.ആർ.ൽ റിസർച്ച് സെൻറർ ഡയറക്ടറുമായ ഡോ. ഇ എം അനീഷ് ആശംസകൾ നേർന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്പെഷ്യൽ ജൂറി അവാർഡിനര്‍ഹരായ പ്രൊഫസർ കെ എന്‍ രമേശ് മികച്ച പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ഡോക്ടർ എം ബി അരുണ്‍ ബാലകൃഷ്ണൻ മികച്ച വളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ട പ്രജോതി നികേതന്‍ കോളേജിലെ ദയസുധന്‍ സെന്‍റ് ജോസഫ് കോളേജിലെ കെ എസ് ശില്പ എന്നിവരെയാണ് ആദരിച്ചത്. ഇതോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇൻറർനാഷണൽ, ഇരിങ്ങാലക്കുട റീജിയന്‍ സമ്മാനമായി നൽകിയ തയ്യൽ മെഷീൻ കോളജിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകി. പരിപാടികൾക്ക് എൻഎസ്എസ് പി ഒ മാരായ ബിന സി എ, ബിനു ടി വി, വളണ്ടിയർമാരായ അനന്യ എം എസ്, അഖില എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top