ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി മോഡൽ ബോയ്സ് സ്കൂളിൽ ഞായറാഴ്ച രക്തദാന ക്യാമ്പ്


ഇരിങ്ങാലക്കുട:
ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവൺമെന്‍റ്  ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 മണി മുതൽ 12 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള സർക്കാർ ഹയർ സെക്കൻഡറി വകുപ്പ് നാഷണൽ സർവീസ് സ്കീം, തൃശ്ശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിൽ ഗവൺമെന്‍റ്   മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് തൃശ്ശൂർ, ബ്ലഡ് ഡോണേഴ്സ് കേരള തൃശ്ശൂർ, എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി ശനിയാഴ്ച സ്കൂൾ തല പോസ്റ്റർ രചന മത്സരം, എയ്ഡ്സ് ബോധവൽക്കരണ റാലി, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഗവ. മോഡൽ ബോയ്സ് , ഗേൾസ്, എസ്.എൻ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റുകൾ പങ്കെടുത്ത ബോധവൽക്കരണ റാലി ഗേൾസിൽ നിന്നും ആരംഭിച്ച് ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. ബോയ്സ് സ്കൂൾ, എസ് എൻ സ്കൂൾ വിഭാഗത്തിന്‍റെ ഫ്ലാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു. ഇരിങ്ങാലക്കുട പിങ്ക് പോലീസ് റാലിയെ അഭിസംബോധന ചെയ്തു.

ഞായറാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റർ രചന മത്സരങ്ങളുടെ വിധിനിർണയം ഉണ്ടാകും. 10 മണിക്ക് പൊതുസമ്മേളനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം നിർവഹിക്കും. തൃശ്ശൂർ ഐഎംഎ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ വി ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിക്കും. തൃശ്ശൂർ ഐഎംഎ പ്രസിഡന്റ് ഡോ. ജോയ് മഞ്ഞില പോസ്റ്റർ രചന മത്സരങ്ങൾക്ക് സമ്മാനദാനം നിർവഹിക്കും. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ എം വി പ്രതീഷ് പദ്ധതി വിശദീകരണം നടത്തും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top